ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിട്ട് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കും.
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് എന്‍സിപി ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നത്.
182 നിയമസഭാ മണ്ഡലങ്ങളിലും എന്‍സിപിക്ക് സ്ഥാനാര്‍ഥികളുണ്ടാവുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിലേതുപോലെ കോണ്‍ഗ്രസ്സുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറല്ലെന്നും, തനിച്ച് മത്സരിച്ച് കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പാര്‍ട്ടി വക്താവ് യൂസഫ് പാര്‍മര്‍ പറഞ്ഞു.
കോണ്‍ഗ്രസ്സുമായി സഖ്യം ചേരാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസ്സിന്റെ അവഗണന നിറഞ്ഞ സമീപനം പാര്‍ട്ടി നേതൃത്വത്തെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.
77 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് എന്‍സിപിയുടെ പുതിയ പ്രഖ്യാപനം.