പിന്‍ നമ്പര്‍ വേണ്ട, സെര്‍വര്‍ തകരാര്‍ ബാധിക്കാതെ ഗൂഗിള്‍പേയില്‍ പണം അയയ്ക്കാം;യുപിഐ ലൈറ്റ് ഗൂഗിള്‍ പേയിലും

ന്യൂഡല്‍ഹി: ചെറിയ ഓണ്‍ലൈന്‍ പണമിടപാടുകള്‍ അതിവേഗം നടത്താനുള്ള യുപിഐ ലൈറ്റ് സേവനം ഇനി ‘ഗൂഗിള്‍ പേ’യിലും. 200 രൂപയില്‍ താഴെയുള്ള യുപിഐ ഇടപാടുകള്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാതെ ഇതുവഴി നടത്താനാകും. യുപിഐ സെര്‍വര്‍ തകരാറും വേഗക്കുറവും ഈ ഈടപാടുകളെ ബാധിക്കില്ല.

200 രൂപ വരെയുള്ള ഇടപാടുകള്‍ക്കായി ആപ്പില്‍ പ്രത്യേകമായ ഒരു ‘വോലറ്റ്’ ആണിത്. ഇതില്‍ പരമാവധി 2,000 രൂപ വരെ ഒരുസമയം സൂക്ഷിക്കാം. വോലറ്റില്‍ നിന്നായതിനാല്‍ ഇവ ബാങ്ക് സ്റ്റേറ്റ്‌മെന്റിലും പാസ്ബുക്കില്‍ രേഖപ്പെടുത്തില്ല. പേയ്ടിഎം, ഫോണ്‍പേ, ഭീം ആപ്പുകളില്‍ ഈ സേവനം നിലവില്‍ ലഭ്യമാണ്.

യുപിഐ ലൈറ്റ് എങ്ങനെ?

ഗൂഗിള്‍ പേ തുറന്ന് വലതുവശത്ത് മുകളിലായുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുക, ‘Set up payment methods’ എന്നതിനു താഴെ വലതുവശത്തായി യുപിഐ ലൈറ്റ് എന്ന് ഓപ്ഷന്‍ കാണാം,യുപിഐ ലൈറ്റ് പേജില്‍ ‘Continue’ കൊടുക്കുക, 2,000 രൂപയില്‍ താഴെയുള്ള തുക ഇഷ്ടമനുസരിച്ച് യുപിഐ വഴി ഇതിലേക്ക് ആഡ് ചെയ്യാം, ഇതിന് യുപിഐ പിന്‍ നല്‍കണം,ഇതോടെ യുപിഐ ലൈറ്റ് സേവനം ആക്ടീവ് ആകും,  ഇനി മുതല്‍ 200 രൂപയില്‍ താഴെയുള്ള പേയ്‌മെന്റ് ഗൂഗിള്‍ പേ വഴി നടത്തുമ്പോള്‍ പിന്‍ ആവശ്യമില്ല,സെര്‍വര്‍ തകരാറുണ്ടെങ്കിലും പേയ്‌മെന്റ് അതിവേഗം നടക്കും, യുപിഐ ലൈറ്റിലെ പണം തീരുന്നതനുസരിച്ച് ടോപ്-അപ്പ് ചെയ്യാം.

Top