വയനാട്ടില്‍ കനത്ത ജാഗ്രത; ആരാധനാലയങ്ങളില്‍ 20 പേരില്‍ കൂടുതലുള്ളവര്‍ക്ക് വിലക്ക്

കല്‍പ്പറ്റ: കൊറോണ വൈറസ് സംസ്ഥാനത്ത് ഭീതി പടര്‍ത്തി വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത. ആരാധനാലയങ്ങളില്‍ ഇരുപത് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തു കൂടരുതെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുളള അറിയിച്ചു.

വയനാട്ടിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരത്തിനും, ക്രിസ്ത്യന്‍ പള്ളികളിലെ കുര്‍ബാനയ്ക്കും, ക്ഷേത്രങ്ങളില് നടക്കുന്ന ആചാരങ്ങള്‍ക്കും 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.

മാര്‍ച്ച് 31 വരെയുള്ള 12 ദിവസങ്ങള്‍ നിര്‍ണായകമായതിനാല്‍ വെറ്ററിനറി യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ ഉള്‍പ്പടെ ജില്ലയില്‍ 5 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടുപോകുന്ന വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ജില്ലയില്‍ അഭയം നല്‍കുമെന്നും കളക്ടര്‍ അദീല അബ്ദുളള അറിയിച്ചു. എന്നാല്‍ നിരീക്ഷണത്തിലുള്ളവര്‍ അനുമതിയില്ലാതെ പുറത്തുപോയാല്‍ പാസ്പോര്‍ട്ട് പിടിച്ചെടക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

Top