ഇടുക്കി : ഇടുക്കി ഡാമിന്റെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബി. വൃഷ്ടിപ്രദേശത്തുനിന്നും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കെഎസ്ഇബി വ്യക്തമാക്കി.
ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.54 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന്റെ സാഹചര്യം ഇപ്പോഴില്ലെന്ന് നേരത്തെ മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കിയിരുന്നു.