ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണവില വര്‍ധിക്കുന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. എണ്ണവില സ്ഥിരതപ്പെട്ട് വരുകയാണ്. സര്‍ക്കാര്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പരിപാടിക്കിടെ കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം എണ്ണ വില തുടര്‍ച്ചയായി ഉയര്‍ന്നിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടുദിവസമായി ആഗോള വിപണിയിലും വില കുറയുകയാണ്.
ഇത് നല്ലസൂചനയാണെന്നും മന്ത്രി പറഞ്ഞു.ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.