കോഴിക്കോട്: വീട് പൊളിച്ചു നീക്കാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഇത് ഒരു തമാശയായി കാണുന്നുവെന്നും കെ.എം. ഷാജി എംഎല്‍എ. നഗരസഭയില്‍ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ല. കെട്ടിട നിര്‍മാണചട്ടം താന്‍ ലംഘിച്ചിട്ടില്ല. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇപ്പോഴത്തെ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ മാലൂര്‍കുന്നിലെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.
3200 ചതുരശ്രയടിക്കാണ് കോര്‍പറേഷനില്‍ നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. മൂന്നാം നിലയിലാണ് അധിക നിര്‍മാണം നടത്തിയതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്.