തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ എത്തിയില്ല.
മുന്‍മുഖ്യമന്ത്രി കൂടിയായ വിഎസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശനപാസ് മാത്രം നല്‍കിയതിലുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
ചടങ്ങിലേക്ക് എല്ലാ എംഎല്‍എമാര്‍ക്കും നല്‍കിയ പ്രവേശനപാസ് മാത്രമാണ് വിഎസിനും ലഭിച്ചത്.
വിഎസിനെ കൂടാതെ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷവും ഒന്നാം വാര്‍ഷികാഘോഷം ബഹിഷ്‌കരിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ രാത്രി മുതല്‍ പ്രതിഷേധത്തിലാണ്.
ഇന്ന് രാവിലെ ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായിരുന്നു.