ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പശുവിനെ ഉപദ്രവിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പശുവിനെ ഉപദ്രവിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ അഴിയെണ്ണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശ്വഹിന്ദു പരിഷത്തിന്റെ ഗോരക്ഷാ വിഭാഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുപിയില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ല. ഇവിടെ നിന്നും വലിയ അളവില്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗോവധം നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരും ഗോമാംസം കയറ്റുമതി ചെയ്യാന്‍ ധൈര്യം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് കശാപ്പുശാല നിരോധിച്ചതെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. കാര്‍ഷിക വിളകള്‍ നശിപ്പിക്കാതെ മേയാന്‍ പശുക്കള്‍ക്കായി മേച്ചില്‍പുറം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.