ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധിയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബുവും നടി രഞ്ജിനിയും. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
#noonedemolishedbabri എന്ന ഹാഷ് ടാഗോട് കൂടിയാണ് പ്രതികരണം പങ്കുവെച്ചത്. നിരവധി പേരാണ് ബാബ്‌റി മസ്ജിദ് വിധിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.