തമിഴ്‌നാട്ടിലെ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു; ഹരീഷ് പേരടി

മിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഹരീഷ് പേരടി. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി ജയമോഹന്‍ എഴുതിയ ബ്ലോഗില്‍ മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു അതിലെ ഒരോ നടന്‍മാരെയും പേരെടുത്ത് അന്വേഷിച്ചെന്നും അദ്ദേഹം കുറിച്ചു. അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ കുറിപ്പ്

ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയില്‍ ആയിരുന്നു..അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല…പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു..അതിലെ ഒരോ നടന്‍മാരെയും പേരെടുത്ത് ചോദിച്ചു…അവരെയൊക്കെ’ചേട്ടാ’ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു…എല്ലാം എന്റെ അനിയന്‍മാരാണെന്ന് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു…അല്ലെങ്കില്‍ അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി..അടുത്തതവണ ചെന്നൈയില്‍ പോകുന്നതിനുമുന്‍പ് എനിക്ക് മഞ്ഞുമ്മല്‍ ബോയ്‌സ് കാണണം..അല്ലെങ്കില്‍ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്….അങ്ങിനെ തമിഴന്റെ സ്‌നേഹത്തിനുവേണ്ടി ഞാന്‍ ഒരു മലയാളസിനിമ ഉടനെ കാണും…മഞ്ഞുമ്മല്‍ Boys…

Top