ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതുപോലെ അംബേദ്കറിന് മറ്റാരും ബഹുമാനം നല്‍കിയിട്ടില്ല ; പ്രധാനമന്ത്രി

modi

ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ തെളിച്ച പാതയിലൂടെയാണ് ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കറിന് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതുപോലെ ബഹുമാനം മറ്റൊരു സര്‍ക്കാറും നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. അദ്ദേഹത്തിന്റെ തത്വം ഒരുമയും സഹവര്‍ത്തിത്വവുമായിരുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

അംബേദ്കറിന്റെ ജീവിതവുമായി ബന്ധമുള്ള പ്രധാനകേന്ദ്രങ്ങളെ അടയാളപ്പെടുത്തിയത് അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാറാണ്. വാജ്‌പേയിയാണ് അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചത്. തന്റെ സര്‍ക്കാരാണ് അത് പൂര്‍ത്തിയാക്കിയത്. മോദി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിക്ക് വളരെ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ പ്രണാമം അര്‍പ്പിക്കുന്നതെന്നും മോദി പറഞ്ഞു.

അദ്ദേഹത്തിന്റെ പേരിലുള്ള പദ്ധതികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ യത്‌നിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ മരണമടഞ്ഞ 26 ആലിപ്പൂര്‍ റോഡ് ഹൗസ് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ 13ന് സ്മാരകമാക്കി രാജ്യത്തിന് സമര്‍പ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പട്ടിക വിഭാഗക്കാര്‍ക്ക് അനുകൂലമായ നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദ് സംബന്ധിച്ച് പാര്‍ലമന്റെില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top