ഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ബംഗാളിലും അനുമതിയില്ല. 31 ന് മാല്‍ദ ഗസ്റ്റ്ഹൗസില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നല്‍കിയ അപേക്ഷയാണ് ബംഗാള്‍ സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്. മമത ബാനര്‍ജി അതേ ദിവസം മാല്‍ദയില്‍ എത്താനിരിക്കെയാണ് നടപടി.
അതെസമയം, പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെന്‍സസ് നടത്തണമെന്ന് ബിഹാറില്‍ രാഹുല്‍ഗാന്ധി. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും രാഹുല്‍ പറഞ്ഞു. അതേ സമയം, ബംഗാളിലെ വടക്കന്‍ മേഖലയിലൂടെ യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാന്‍ മമത ബാനര്‍ജി എത്താഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായി.