തിരുവനന്തപുരം: ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണര്‍ അറിയാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരുമായി വ്യക്തിപരമായി യാതൊരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയും നിയമവും മാത്രമാണ് കണക്കിലെടുത്തത്. നിയമപരമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. മുഖ്യമന്ത്രിയുമായുള്ള തര്‍ക്കത്തെ വ്യക്തിപരമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല. തീരുമാനങ്ങള്‍ ഗവര്‍ണറെ അറിയിക്കണമെന്ന ചട്ടം ഉണ്ടായില്ല. ഭരണഘടനയും ചട്ടവും സര്‍ക്കാര്‍ അനുസരിച്ചേ മതിയാകു എന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ സാധിക്കില്ല. കോഴിക്കോട് പരിപാടി മാറ്റി വച്ചത് സംഘാടകര്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.