തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടന ഇപ്പോള്‍ ആലോചനയിലില്ലെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റായുള്ള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിട്ടേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിച്ചുപണിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരും അറിയിക്കും. മുന്‍ പ്രസിഡന്റ് ടി.പി. ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാകുമോ എന്ന കാര്യം അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു.
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി പോലീസിനോട് തട്ടിക്കറിയതിനെക്കുറിച്ച് അറിയില്ലെന്നും ജയരാജന്‍ പ്രതികരിച്ചു. അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിച്ച് അബദ്ധത്തില്‍പ്പെടാനില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിനയത്തോടെ പെരുമാറണമെന്നും മന്ത്രി പറഞ്ഞു.
പൊലീസിനെ ശകാരിച്ചതിനെ പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഖേദിക്കുന്നെന്നും എംഎല്‍എ പി.കെ. ശശി പറഞ്ഞിരുന്നു.