ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെന്‍ ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തന ചിലവ് വര്‍ഷം തോറും ഉയരുന്നുണ്ട്. എന്നാല്‍ യാത്രക്കാരില്‍ നിന്ന് വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്.നിലവില്‍ അത് ഉയര്‍ത്താനുള്ള ഒരു നിര്‍ദ്ദേശങ്ങളും സര്‍ക്കാരില്‍ റെയില്‍വേ സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഉത്സവകാലം ഉള്‍പ്പടെയുള്ള തിരക്കുള്ള സീസണുകളില്‍ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. ഇത് യാത്രക്കാരുടെ എണ്ണവും റെയില്‍വേയുടെ വരുമാനവും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു.