കൊച്ചി: സംസ്ഥാനത്തെ നോണ്‍ എസി തിയേറ്ററുകളില്‍ ജനുവരി മുതല്‍ റിലീസിംഗ് ഇല്ല.
ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കി.
75ഓളം തിയേറ്ററുകളില്‍ ഇതോടെ റിലീസിംഗ് ഉണ്ടാകില്ല. ഇതിനെതിരെ ബി ക്ലാസ് തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
നോണ്‍ എസി തിയേറ്ററുകളില്‍ സിനിമകള്‍ റിലീസിംഗ് ചെയ്യരുതെന്ന തീരുമാനം നേരത്തേ ഉണ്ടായിരുന്നതാണെങ്കിലും ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇപ്പോഴാണ് പുറത്തിറക്കിയത്.
വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാഞ്ഞങ്ങാട് മേഖലകളിലാണ് ഏറ്റവുമധികം നോണ്‍ എസി തിയേറ്ററുകളുളളത്.
ഈ ജില്ലകളില്‍ തിയേറ്ററുകള്‍ വലിയ പ്രതിസന്ധിയിലാകുമെന്നും നിരവധി പേരുടെ ഉപജീവനമാര്‍ഗത്തെ സാരമായി ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.