വാടക കൊടുത്തില്ല; ട്വിറ്റര്‍ ഓഫിസ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവ്

ഷിക്കാഗോ: മൂന്നു മാസമായി വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് സമൂഹമാധ്യമമായ ട്വിറ്ററിന്റെ യുഎസിലെ ഷിക്കാഗോയിലുള്ള ബോള്‍ഡറിലെ ഓഫിസ് ഒഴിപ്പിക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടു. പ്രതിമാസം 27,000 ഡോളറാണ് ബോള്‍ഡര്‍ ഓഫിസിന്റെ വാടക. ജൂലൈ അവസാനത്തിനു മുന്‍പ് ഓഫിസ് ഒഴിപ്പിക്കാനാണ് കോടതി ഉത്തരവ്. കൂട്ടപ്പിരിച്ചുവിടലുകള്‍ക്കു മുന്‍പ് മുന്നൂറോളം പേര്‍ ജോലി ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ അതിന്റെ പകുതിയോളം പേരാണുള്ളത്. കോടതി ഉത്തരവിനെ തുടര്‍ന്ന്, കമ്പനി പണം നല്‍കാനുള്ള മറ്റു സേവനദാതാക്കളും നിയമനടപടിക്കൊരുങ്ങുകയാണ്.

Top