കോട്ടയം : പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് എം വൈസ് ചെയര്മാന് ജോസ് കെ.മാണി എം.പി.
മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളത് അതുകൊണ്ട് ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കി.