പനാജി: പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട് പാകിസ്താനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ റോസ്റ്റക് കോര്‍പ് മേധാവി സെര്‍ജി ചെമസോവ്.
ഇനി ഒരു പ്രതിരോധ കരാറിലും ഏര്‍പ്പെടാന്‍ പദ്ധതിയില്ലെന്നു അദ്ദേഹം അറിയിച്ചു.
പാകിസ്താന് ആധുനിക വിമാനങ്ങളോ യുദ്ധവിമാനങ്ങളോ റഷ്യ നല്‍കിയിട്ടില്ല. യാത്രാ ആവശ്യത്തിനുള്ള ഹെലികോപ്റ്ററുകള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ കരാര്‍ അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.
പാകിസ്താനുമായുള്ള സംയുക്ത സൈനിക അഭ്യാസം ഭീകരവാദ വിരുദ്ധ നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സൈനിക അഭ്യാസം ഒരിക്കലും ഇന്ത്യയെ ലക്ഷ്യം വച്ചല്ല. ഈ പ്രദേശത്ത് ഒരു തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും ചെമസോവ് വ്യക്തമാക്കി.