കോട്ടയം: കോട്ടയത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വെളളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്ന് കര്‍ശന നിര്‍ദേശവുമായി കലക്ടര്‍ ഡോ. ബി. എസ്.തിരുമേനി.
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ ഇപ്പോഴത്തെ സ്ഥിതി ഗൗരവത്തില്‍ കാണണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്കി.