സൗദി : ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു കൊണ്ടുള്ള നിയമം സൗദിയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉള്‍പ്പെടെ വിഭാവന ചെയ്യുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം.
കഴിഞ്ഞ ശഅബാന്‍ മാസത്തിലാണ് രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് നടപ്പിലാക്കുന്നതിന് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റജിഇ കഴിഞ്ഞ മാസം അന്തിമ അനുമതിയും നല്‍കിയിരുന്നു.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിലിടങ്ങളിലെ സ്വത്തു സംരക്ഷണം, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് നിരോധം നടപ്പിലാക്കിയിരിക്കുന്നത്.