ഡല്‍ഹി:സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ കര്‍ദിനാള്‍ ആലഞ്ചേരി വിചാരണ നേരിടേണ്ടിവരും. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. ഈ മാസം 12ന് ആണ് വിചാരണയ്ക്കായി ഹാജരാകേണ്ടത്