ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വലിയതുറ സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവുമായ ആന്റോ ഏലിയാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ കേരള സര്‍ക്കാരും തുറമുഖ കമ്പനിയും നല്‍കിയ ഹര്‍ജിയില്‍ ബുധനാഴ്ച വാദം തുടങ്ങും.