മസാലാ ബോണ്ട് കേസ്; തോമസ് ഐസക്കിന് ഇഡി അയച്ച പുതിയ സമന്‍സിന് സ്റ്റേ ഇല്ല

കൊച്ചി: മസാലാബോണ്ടിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമന്‍സിന് സ്റ്റേ ഇല്ല. സമന്‍സ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.എന്നാല്‍ പുതിയ സമന്‍സ് ഐസക്കിന് അയച്ചത് നിലവില്‍ ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.

അന്വേഷണത്തിനെതിരായ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ പുതിയ സമന്‍സ് അയച്ചതില്‍ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കിഫ്ബി ഫിനാന്‍സ് ഡിജിഎം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി ഇഡി കോടതിയെ അറിയിച്ചു. ഇഡി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൈമാറാന്‍ തയ്യാറെന്ന് കിഫ്ബി കോടതിയെ അറിയിച്ചു. കേസ് വരുന്ന 18 ആം തിയതി വീണ്ടും പരിഗണിക്കും.

Top