കൊച്ചി: കൊറോണ മൂലം ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗണ്‍ നീണ്ടാല്‍ ഇത് അവശ്യ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് പമ്പുടമകളുടെ ആശങ്ക.
പമ്പുടമകള്‍ക്ക് കുടിശ്ശിക തീര്‍ക്കാതെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
എന്നാല്‍, ലോക് ഡൗണ്‍ ആരംഭിച്ചതിനു ശേഷം, വില്‍പ്പനയില്‍ ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി ചെയര്‍മാന്‍ എ.എം. സജി പറഞ്ഞു.