ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിയില്ല

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശകള്‍ ഇല്ലാതെ അച്ചടക്ക സമിതി റിപ്പോര്‍ട്ട്. ഷൗക്കത്തിനെ കര്‍ശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാര്‍ശ. അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന് കൈമാറി. ഇനി നിര്‍ണായകം കെപിസിസിയുടെ നിലപാടാകും.ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചിരിക്കുകയാണ്. അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അച്ചടക്ക സമിതി.

കെപിസിസി വിലക്ക് ഏര്‍പ്പെടുത്തിയിട്ടും പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെ പാര്‍ട്ടി വിലക്കിയിരുന്നു. ഷൗക്കത്ത് ചെയ്തത് അച്ചടക്ക ലംഘനം തന്നെയാണെന്നാണ് കെപിസിസി നിലപാട്. പിന്നാലെ നവംബര്‍ 12ന് ആര്യാടന്‍ ഷൗക്കത്തിന് എതിരായ അച്ചടക്ക ലംഘനം ചര്‍ച്ച ചെയ്യാനായി കെ.പി.സി.സി അച്ചടക്ക സമിതി യോഗം ചേര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതിയായിരുന്നു യോഗം ചേര്‍ന്നത്.ഇതിന് ശേഷമാണ് നിലവില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരായി കടുത്ത നടപടികള്‍ ഒഴിവാക്കിക്കൊണ്ടുള്ള അച്ചടക്ക സമിതി റിപ്പോര്‍ട്ട് വരുന്നത്.

Top