ന്യൂഡൽഹി : റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ. സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന നിലപാടിലാണ് കർഷക സംഘടനാ നേതാക്കൾ. ഒക്ടോബർ രണ്ട് വരെ അതിർത്തികളിലെ സമരം തുടരും. വിഷയത്തിൽ പാർലമെന്റ് തുടർച്ചയായി സ്തംഭിക്കുന്നത് ഒഴിവാക്കാൻ സ്പീക്കർ നാളെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
ക൪ഷക സമരവുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാൻ പഞ്ചാബ് സ൪ക്കാ൪ ശ്രമം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് നിലപാട് കടുപ്പിച്ച് ക൪ഷക൪ രംഗത്തെത്തിയത്. ഒക്ടോബ൪ രണ്ട് വരെ അതി൪ത്തികളിൽ ഇതേ രീതിയിൽ തന്നെ സമരം തുടരും.
കാ൪ഷിക നിയമങ്ങൾക്കെതിരെ ക൪ഷക സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് സമ്മ൪ദത്തിന് വഴങ്ങി കേന്ദ്ര സ൪ക്കാറുമായി ച൪ച്ചക്കില്ലെന്ന് ക൪ഷക നേതാവ് രാജേഷ് തികത്ത് പ്രതികരിച്ചത്.
സ൪ക്കാ൪ വിലക്കുകൾ മറികടന്ന് കൂടുതൽ മഹാപഞ്ചായത്തുകൾ വിളിച്ചുചേ൪ക്കാനാണ് ക൪ഷകരുടെ ആലോചന.