പത്തനംതിട്ട: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ മടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ കസേരകള്‍ മിക്കയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്, ഉള്ള ഡോക്ടര്‍മാര്‍ക്കു ജോലി ഭാരം കൂടുതലും.
അഞ്ചു വര്‍ഷത്തില്‍ സര്‍ക്കാര്‍ 4390 ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും ജോലിക്കെത്തിയത് 1812 പേര്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ പിഎച്ച്‌സികളിലും ഡോക്ടമാര്‍ ഇല്ല. പിഎച്ച്‌സികളിലെ സൗകര്യക്കുറവാണത്രേ ഡോക്ടര്‍മാര്‍മാര്‍ കുറയാന്‍ കാരണം.
എന്‍ആര്‍എച്ച്എം വഴിയുള്ള ഡോക്ടര്‍മാരുടെ താല്‍ക്കാലിക നിയമനമാണ് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളെ പിടിച്ചുനിര്‍ത്തുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടുന്ന നാലു പ്രധാന മെഡിക്കല്‍ കോളജുകളിലും ഇരുനൂറിലധികം ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിവിധ ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌പെഷ്യല്‍റ്റി കേഡറുകളില്‍ 246 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്.
മറ്റ് ഒഴിവുകള്‍ ഇങ്ങനെ: കണ്‍സല്‍റ്റന്റുമാര്‍- 126. ജൂനിയര്‍ കണ്‍സല്‍റ്റന്റുമാര്‍- 87, സീനിയര്‍ കണ്‍സല്‍റ്റന്റുമാര്‍- 23, ചീഫ് കണ്‍സല്‍റ്റന്റുമാര്‍- 10.