വിശാഖപട്ടണം: രാജ്യത്തെ മാലിന്യ വിമുക്തമാക്കി കുടുബത്തിൽ വൃത്തിയും, വെടിപ്പും നിലനിർത്തുന്നതിന് സ്വച്ഛ ഭാരത് പദ്ധതിയുമായി കേന്ദ്ര സർക്കാർ മുൻപോട്ട് പോകുകയാണ്.
ഓരോ സംസ്ഥാനങ്ങളും ഇതിനോട് സഹകരിക്കുകയും ചെയ്തു. എന്നാൽ ആന്ധ്രയിലെ രാഷ്ട്രീയ നേതാക്കൾക്ക് സ്വച്ഛ ഭാരത് പദ്ധതി എത്തിയിട്ടും യാതൊരു മാറ്റവുമില്ല.
ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ 3,574 പ്രദേശിക നേതാക്കൾക്കും വീട്ടിൽ ശൗചാലയമില്ലെന്ന് പുതിയ റിപ്പോർട്ട്. ജില്ലാ കളക്ടർ വിവേക് യാദവാണ് കണക്കുകൾ പുറത്തുവിട്ടത്.
വീടുകളിൽ ശൗചാലയം നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണം നടത്താന്‍ 2,417 വോളന്റിയറുമാരെ നിയോഗിക്കുമെന്നും യാദവ് പറഞ്ഞു.
ജില്ലയിലെ 35 മണ്ഡൽ പരിഷാദ് പ്രദേശിക മണ്ഡലങ്ങളിലും(എംപിടിസിയി) , 3,419 വാർഡ് അംഗങ്ങളുടേയും 120 സർപഞ്ചുകളുടെ വീട്ടിലും ശൗചാലയമില്ല.
ഓപ്പൺ ഡെഫിക്കേഷൻ ഫ്രീ (ഒഡിഎഫ്) ലക്ഷ്യത്തിലെത്താൻ പൊതു കെട്ടിടങ്ങളിലും ശൗചാലയം നിർമിക്കേണ്ടതുണ്ട്.
ജില്ലയിലെ 62 സ്കൂളുകളിലും 109 ഗ്രാമ പഞ്ചായത്തുകളിലും 428 അഗനവാടികളിലും ശൗചാലയമില്ലെന്നും യാദവ് പറഞ്ഞു.
നേതാക്കൾ മാതൃക കാണിച്ചു നൽകിയാൽ മാത്രമേ ജനങ്ങളും അതുപോലെ തന്നെ പ്രവർത്തിക്കുന്നുവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.