എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല: മന്ത്രി

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നെങ്കിലും എറണാകുളത്ത് തത്കാലം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍.

ഓട്ടോഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടച്ച ആലുവ മാര്‍ക്കറ്റ് നാളെ ഭാഗീകമായി തുറക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് ശുചീകരണം പൂര്‍ത്തിയായ ശേഷം നാളെ മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഹോള്‍സൈല്‍ മാര്‍ക്കറ്റ് മാത്രമാകും പ്രവര്‍ത്തിക്കുക. രാവിലെ 6 മണിക്ക് ചരക്കുകള്‍ ഇറക്കി വണ്ടികള്‍ പുറത്ത് പോകണം. പുലര്‍ച്ചെ 3 മണി മുതല്‍ മാര്‍ക്കറ്റില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജില്ലയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തു.

എറണാകുളത്ത് പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന പുരോഗമിക്കുകയാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും നടപടിയെടുത്തു.

അതേ സമയം മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുനമ്പത്തെ രണ്ട് ഹാര്‍ബറുകളും മത്സ്യ മാര്‍ക്കറ്റും അടച്ചു. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.

Top