ഇസ്താംബൂൾ: പാകിസ്താനിൽ ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പ്രധാനമന്ത്രി പദം നഷ്ടമായി.അവിശ്വാസ പ്രമേയത്തിൽ നിന്ന് ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങൾ ദേശീയ അസംബ്ലിയിൽ നിന്നിറങ്ങിപ്പോയി. നിർണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ അസംബ്ലിയിൽ വോട്ടെടുപ്പ് പൂർത്തിയായി. രാജ്യത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.
ദേശീയ അസംബ്ലിക്ക് പുറത്ത് സൈന്യത്തിന്റെ മൂന്ന് നിര വാഹനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളും അടച്ചു. വിമാനത്താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേതാക്കന്മാരോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യം വിടുന്നത് തടയണമെന്നാണ് നിർദേശം. വിദേശ എംബസികളും ഉദ്യോഗസ്ഥർക്ക് ജാഗ്രതാനിർദേശം നൽകി.
ഇന്നലെ രാവിലെ പത്തരയോടെ സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ സഭ നിർത്തിവെച്ചിരുന്നു.