ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പില്‍ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് അറിയിപ്പ്. അതിശക്തമായ ഭൂചലനവും സുനാമി മുന്നറിയിപ്പും ഇന്ത്യന്‍ തീരത്തുള്ളവര്‍ക്ക് ഭീതി ഉയര്‍ത്തുന്നതല്ലെന്നാണ് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതെന്ന് ദേശീയ ഭൂചലന പഠന കേന്ദ്രം അറിയിക്കുന്നു. ആദ്യം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഈ ഭൂചലനം ഇന്ത്യക്ക് വെല്ലുവിളിയല്ല എന്ന് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം ഡയറക്ടര്‍ എസ്എസ്സി ഷേണായി പറഞ്ഞു.