തിരുവനന്തപുരം : കേരളത്തിലെ പ്രളയവും തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് ദേശീയപാതയിലെ മൂന്ന് ടോള്‍ പ്ലാസകളില്‍ യൂസര്‍ ഫീ താത്കാലികമായി നീക്കി.
തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലെ ഫീയാണ് താല്‍ക്കാലികമായി എടുത്ത് കളഞ്ഞിട്ടുള്ളത്
ദേശീയപാതാ അതോറിറ്റിയുടേതാണ് തീരുമാനം. ഈ മാസം 26 വരെയാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്.