നര്‍മദ ബച്ചാവോ ആന്ദോളനെ പിന്തുണച്ച് അമേരിക്കന്‍ ഫിലോസഫര്‍ നോം ചോംസ്‌കിയും

ന്യൂഡല്‍ഹി: നര്‍മദ ബച്ചാവോ ആന്ദോളനു പിന്തുണ പ്രഖ്യാപിച്ച് വിഖ്യാത അമേരിക്കന്‍ ഫിലോസഫറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നോം ചോംസ്‌കി.

മധ്യപ്രദേശിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു പണിയുമ്പോള്‍ വെള്ളത്തിനടിയിലാകുമെന്നു ഭീതിപ്പെടുന്നവര്‍ക്കു നീതി ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തില്‍ ചോംസ്‌കിയും ഒപ്പുവച്ചു.

കോല്‍ക്കത്ത ഐഐഎമ്മിലെ മുന്‍ പ്രഫസര്‍ ജയന്ത ബന്ധോപാധ്യായ ആണ് നിവേദനം നല്കാനുള്ള മുന്നേറ്റത്തിനു തുടക്കം കുറിച്ചത്. പ്രദ്ധതിപ്രദേശത്തെ ജനങ്ങളെ നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കുന്നതിനെതിരെ മേധാ പട്കര്‍ അടക്കമുള്ള സമരസമിതി നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം നടത്തുകയാണ്.

Top