മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ വില്യം ഡി ക്ലര്‍ക് അന്തരിച്ചു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന കാലഘട്ടത്തിലെ അവസാന നേതാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായിരുന്ന ഫ്രെഡ്രിക് വില്യം ഡി ക്ലര്‍ക് (85) അന്തരിച്ചു. ശ്വാസകോശ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാന്‍സര്‍ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഇമ്യൂണോതെറാപി ചികിത്സയിലായിരുന്നു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം

1993ല്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.

ഒരാള്‍, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ചതില്‍ ഫ്രെഡ്രിക് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് മേലുള്ള നിരോധനം നീക്കി നേതാവായ നെല്‍സണ്‍ മണ്ടേലയെ 27 വര്‍ഷത്തിന് ശേഷം ജയില്‍ വിമുക്തനാക്കിയതും ഫ്രെഡ്രിക്കാണ്.

Top