ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതിക്ക് സമാധാന നോബേല്‍

സ്വീഡന്‍: ഐക്യരാഷട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതിക്ക് 2020ലെ സമാധാന നോബേല്‍ പുരസ്‌കാരം. സംഘര്‍ഷ മേഖലകളില്‍ സമാധാനമുറപ്പിക്കാനും, വിശപ്പ് യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കപ്പെടുന്നത് തടയാനും ഡബ്ല്യൂ എഫ് പി നടത്തിയ പരിശ്രമങ്ങളാണ് നോബേല്‍ സമ്മാനാര്‍ഹമായിരിക്കുന്നത്. പട്ടിണി നിര്‍മ്മാജനം ചെയ്യാനായി നടത്തിയ ഇടപെടലുകള്‍ക്കാണ് അംഗീകാരം.

ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതി വലിയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ എറ്റവും വലിയ സംവിധാനമാണ്. 83 രാഷ്ട്രങ്ങളില്‍ ഡബ്ല്യൂ എഫ് പി പ്രവര്‍ത്തിക്കുന്നുണ്ട്.

Top