ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് നൊബേല്‍ പുരസ്‌കാരം

മാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യവകാശ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഓരോ വര്‍ഷവും ലോകത്ത് ആകെ ശരാശരി ഒന്‍പത് കോടി ജനങ്ങള്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഭക്ഷണം നല്‍കി വരുകയാണ്.

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതി അറിയിച്ചു.

ലോകത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം നിര്‍വഹിക്കുന്ന സംഭാവനകള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുരസ്‌കാര നേട്ടം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചതില്‍ നൊബേല്‍ കമ്മിറ്റിയെ വേള്‍ഡ് ഫുഡ് പ്രോഗ്രാം നന്ദിയറിയിച്ചു.

Top