സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. ഡെനിസ് മുക്‌വേജ്, നദിയ മുറാദ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇരുവരും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുവാന്‍ ശ്രമിച്ചവരാണ്.
രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മൂന്ന് പേര്‍ അര്‍ഹരായിരുന്നു. പ്രോട്ടീനുകളെ കുറിച്ച് പഠിക്കുവാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. ഫ്രാന്‍സെസ് എച്ച്. അര്‍നോള്‍ഡ്, ജോര്‍ജ് പി.സ്മിത്ത്, സര്‍ ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹരായത് ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവരാണ്. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടു പിടുത്തത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഫിസിക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.
വൈദ്യശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടു പിടിച്ചതിനാണ് പുരസ്‌കാരം. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരവും ആല്‍ഫ്രെഡ് പുരസ്‌കാരവും പ്രഖ്യാപിക്കും.