ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ലേസര്‍ ഫിസിക്‌സിലുള്ള കണ്ടു പിടുത്തത്തിന് പുരസ്‌കാരം

physics-nobel-prize

സ്റ്റോക്ക് ഹോം: ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ലേസര്‍ ഫിസിക്‌സില്‍ നടത്തിയ കണ്ടു പിടുത്തത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ആര്‍തര്‍ ആഷ്‌കിന്‍, ജെറാഡ് മുറു, ഡോണ സ്ട്രിക് ലാന്‍ഡ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഫിസിക്‌സില്‍ നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചിരുന്നു. ജയിംസ് പി ആലിസണ്‍, ടസുക്കോ ഹോഞ്ചോ എന്നിവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടു പിടിച്ചതിനാണ് പുരസ്‌കാരം.

ഒക്ടോബര്‍ മൂന്നിന് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കും. ഒക്ടോബര്‍ അഞ്ചിനാണ് സമാധാനത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ എട്ട് തിങ്കളാഴ്ച സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരവും ആല്‍ഫ്രെഡ് പുരസ്‌കാരവും പ്രഖ്യാപിക്കും.

Top