നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസ്സെയ്ക്ക് സാഹിത്യത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാന്‍ തന്റെ നാടകത്തിലൂടെയും ഗദ്യത്തിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞതായി പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.
ഇത്തവണത്തെ നോബേല്‍ പുരസ്‌കാരങ്ങളില്‍ സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുള്ളവയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാധാനത്തിനുള്ള പുരസ്‌കാരം നാളെയും സാമ്പത്തികശാസ്ത്രത്തിനുളളത് ഒന്‍പതിനും പ്രഖ്യാപിക്കും.