രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മൗംഗി ജി. ബവെണ്ടി, ലൂയിസ് ഇ ബ്രൂസ്, അലക്‌സി ഐ. എക്കിമോവ് എന്നിവര്‍ക്ക്

സതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. അര്‍ധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം.

ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേന്‍ഡി. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ്. മിച്ചല്‍ കൊളംബിയ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം. വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്സി ഇവാനോവിച്ച് എകിമോവ്.

സാഹിത്യത്തിനുള്ള പുരസ്‌കാരം നാളെയും സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒന്‍പതിനാണ് പ്രഖ്യാപിക്കുക. ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാര ജേതാക്കളായി പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളായി ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയെയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനെയും തിങ്കളാഴ്ചയും പ്രഖ്യാപിച്ചിരുന്നു.

Top