അമേരിക്കന്‍ ശാസ്ത്രജ്ഞ ഫ്രാന്‍സെസ് അര്‍നോള്‍ഡ് തന്റെ ഏറ്റവും പുതിയ പഠനം പിന്‍വലിച്ചു. ഫ്രാന്‍സെസ് അര്‍നോള്‍ഡ് രസതന്ത്രത്തിനുള്ള 2018-ലെ നൊബേല്‍ പുരസ്‌കാരം നേടിയിരുന്നു.
2019 മേയില്‍ പ്രസിദ്ധീകരിച്ച ബീറ്റ-ലാക്റ്റംസ് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനമാണ് ഇവര്‍ പിന്‍വലിച്ചത്. പഠനത്തിന്റെ ഫലങ്ങള്‍ പുനഃസൃഷ്ടിക്കാനാകാഞ്ഞതിനാലും സുപ്രധാന വിവരങ്ങള്‍ ലാബ് നോട്ട്ബുക്കില്‍നിന്നു നഷ്ടമായതിനാലുമാണ് പഠനം ഉപേക്ഷിക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.
”വളരെയധികം ദുഃഖത്തോടെയാണെങ്കിലും ഇതു തുറന്നു പറയേണ്ടത് അത്യാവശ്യമാണ്. എല്ലാവരോടും ഞാന്‍ മാപ്പുപറയുന്നു. ഞാനെന്റെ ജോലി നന്നായി ചെയ്തില്ല. പഠനം സമര്‍പ്പിച്ചപ്പോള്‍ മറ്റുതിരക്കുകളില്‍ മുഴുകിപ്പോയി”എന്ന് ജനുവരി രണ്ടിന് ഫ്രാന്‍സെസ് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, പഠനം പ്രസിദ്ധീകരിച്ച സയന്‍സ് ജേണലും ഗവേഷണം പിന്‍വലിക്കുകയാണെന്നു വ്യക്തമാക്കി.എന്നാല്‍, ഫ്രാന്‍സെസിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ശാസ്ത്രജ്ഞരടക്കം ഒട്ടേറെപ്പേര്‍ രംഗത്തെത്തി.