പുതിയ സ്മാര്‍ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് നോയിസ്ഫിറ്റ്

ന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട് വാച്ച് അവതരിപ്പിച്ച് നോയിസ്ഫിറ്റ്. നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ എന്ന സ്മാര്‍ട്ട് വാച്ചാണ് അവതരിപ്പിച്ചത്. 2,199 രൂപയാണ് ഇന്ത്യയില്‍ നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ സ്മാര്‍ട്ട് വാച്ചിന് വില. അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് നോയിസ്ഫിറ്റ് വാച്ച് ലഭ്യമാകുന്നത്. ക്ലാസിക് ബ്ലാക്ക്, ക്ലാസിക് ബ്ലൂ, ക്ലാസിക് ബ്രൗണ്‍, ജെറ്റ് ബ്ലാക്ക്, മെറ്റല്‍ ബ്ലൂ എന്നിവയാണ് ഈ കളര്‍ ഓപ്ഷനുകള്‍. നോയിസ്ഫിറ്റ് വെബ്‌സൈറ്റിലൂടെ വാച്ച് വാങ്ങാവുന്നതാണ്.

നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ സ്മാര്‍ട്ട് വാച്ചില്‍ എച്ച്ഡി റെസല്യൂഷനോടുകൂടിയ 1.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. വൃത്താകൃതിയിലുള്ള ഡയലാണ് വാച്ചിലുള്ളത്. ഈ സ്മാര്‍ട്ട് വാച്ചിന് ഒരു മെറ്റാലിക് ഡയലും ഉണ്ട്. സിലിക്കണ്‍, ലെതര്‍ സ്ട്രാപ്പ് ഓപ്ഷനുകളില്‍ ലഭിക്കുന്ന വാച്ച് രണ്ട് ഫിസിക്കല്‍ സൈഡ് ബട്ടണുകളുമായിട്ടാണ് വരുന്നത്.

വാച്ചില്‍ നിന്ന് നേരിട്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന ‘ട്രൂ സിങ്ക്’ സാങ്കേതികവിദ്യയുള്ള ബ്ലൂടൂത്ത് കോളിങ് സപ്പോര്‍ട്ടുമായിട്ടാണ് നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ വരുന്നത്. നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ സ്മാര്‍ട്ട് വാച്ച് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയുമായി വരുന്നു. വാച്ചില്‍ 100ല്‍ അധികം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകളുണ്ട്. ഓട്ടം, സൈക്ലിങ്, ട്രെക്കിങ് എന്നിവയുള്‍പ്പെടെ 120 സ്‌പോര്‍ട്‌സ് മോഡുകളുമായിട്ടാണ് നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ വരുന്നത്.

എസ്പിഒ2 മോണിറ്റര്‍, ഹാര്‍ട്ട്ബീറ്റ് ട്രാക്കിങ്, സ്ലീപ്പ് മോണിറ്റര്‍ തുടങ്ങിയ ഹെല്‍ത്ത് മോണിറ്റര്‍ സെന്‍സറുകളും ഈ വാച്ചിലുണ്ട്. വെള്ളം, പൊടി എന്നിവ പ്രതിരോധിക്കാനായി ഐപി 68 റേറ്റിങ്ങുമായിട്ടാണ് വരുന്നത്. സ്മാര്‍ട്ട് വാച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം രണ്ട് മണിക്കൂര്‍ എടുക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ പ്രൊഡക്റ്റ് ലിസ്റ്റിങ്ങില്‍ പറയുന്നു.

നോയിസ്ഫിറ്റ് ട്വസ്റ്റ് പ്രോ സ്മാര്‍ട്ട് വാച്ചില്‍ 300mAh ബാറ്ററിയാണുള്ളത്. സാധാരണ ഉപയോഗത്തില്‍ ഒറ്റ ചാര്‍ജില്‍ ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററിയാണിത്. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ഈ വാച്ച് 25 ദിവസം വരെ ബാക്ക് അപ്പ് നല്‍കുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമായ നോയിസ്ഫിറ്റ് ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ആക്ടിവിറ്റികള്‍ ട്രാക്ക് ചെയ്യാനും ഡാറ്റ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. ‘ഫൈന്‍ഡ് മൈ ഡിവൈസ്’, ക്യാമറ ഷട്ടര്‍, വേള്‍ഡ് ക്ലോക്ക്, റിമോട്ട് മ്യൂസിക് കണ്‍ട്രോള്‍, റിസ്റ്റ് വേക്ക് എന്നിവയും വാച്ചിലുണ്ട്.

Top