ആൻഡ്രോയിഡ് 8.1ൽ നോക്കിയ 1 സ്മാർട്ട് ഫോണുകൾ ; വില 6000 രൂപയ്ക്ക് താഴെ

nokia 1

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്‌ 2018ന് തുടക്കം കുറിച്ചിരിക്കുകയാണ്.നോക്കിയ പുതിയ ഫോണുകളെ അവതരിപ്പിച്ചിരിക്കുകയാണ്‌. ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ വിലകൂടിയ മോഡലുകള്‍വരെയാണ് നിലവില്‍ നോക്കിയ പുറത്തിറക്കിയിരിക്കുന്നത് .

എന്നാല്‍ ഇപ്പോള്‍ നോക്കിയ പുറത്തിറക്കിയ മോഡലുകളില്‍ എടുത്തുപറയേണ്ട മോഡലാണ് നോക്കിയ 1. ഏകദേശം 6000 രൂപയ്ക്ക് താഴെയാണ് ഫോണിന്റെ വില. കൂടാതെ പുതിയ അപ്പ്‌ഡേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത് .

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ മോഡലായ ആന്‍ഡ്രോയിഡ് 8.1ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന നോക്കിയ 1 മോഡലിന് 4.5ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത് .കൂടാതെ 480×854 പിക്‌സല്‍ റെസലൂഷനും ഉൾപ്പെടുന്നു.

Mediatek MT6737M ക്വാഡ് കോര്‍ പ്രോസസറിലാണ് നോക്കിയ 1 പ്രവര്‍ത്തിക്കുന്നത്. കൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 8.1 ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ഓഎസ് .

1 ജിബിയുടെ റാം ആണ് നോക്കിയ 1 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് നൽകുന്നു. 2150mAhന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 1 മോഡലുകള്‍ കാഴ്ചവെക്കുന്നത്. WiFi, GPS,ബ്ലൂടൂത്ത് ,FM, 3G & 4G സപ്പോര്‍ട്ടോടുകൂടിയ മോഡലിന്റെ ലോകവിപണിയിലെ വില 85 ഡോളര്‍ ആണ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 6000 രൂപയ്ക്ക് താഴെയാണ് വില.

Top