നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും

nokia 6

നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കും. വൈഫൈ, ബ്ലൂടൂത്ത് സെര്‍ട്ടിഫിക്കേഷനാണ് ഫോണിലെ ഏറ്റവും വലിയ സവിശേഷത. ഏകദേശം 20,100 രൂപ ആണ് ഫോണിന്റെ വില. നോക്കിയ എക്‌സ് 6 ഫോണിന്റെ ഗ്ലോബല്‍ വേര്‍ഷന്‍ ആയാണ് നോക്കിയ 6.1 പ്ലസ് എത്തുന്നത്. നോക്കിയ 6.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയുള്ള നോക്കിയ എക്‌സ് 6 ആഗോള വേരിയന്റാണ് എന്ന് പറയാം.

ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഓറിയോ, 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി + 1080×2280 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍. 64 GB ഇന്‍ബില്‍റ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാര്‍ഡ് വഴി 400 GB വരെ ദീര്‍ഘിപ്പിക്കാനും സാധിക്കും.

ക്യാമറയുടെ കാര്യത്തില്‍ പ്രൈമറി 16 മെഗാപിക്‌സല്‍ സെന്‍സറും സെക്കന്‍ഡറി 5 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. എഫ് / 2.0 അപ്പെര്‍ച്ചര്‍, 1 മൈഗ്രണ്‍ പിക്‌സല്‍ എന്നിവയും ക്യാമറയില്‍ ഉണ്ട്. മുന്നില്‍ f / 2.0 aperture, 1മൈക്രോണ്‍ പിക്‌സല്‍ സെന്‍സറര്‍ എന്നിവയുള്ള 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്ളത്. മെച്ചപ്പെട്ട ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ആഴത്തിലുള്ള ഫീല്‍ഡ് പോര്‍ട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകള്‍, എച്ച്ഡിആര്‍ പിന്തുണ എന്നിവയുള്‍പ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവര്‍ത്തിക്കുക. ഒപ്പം ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.

4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രിസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍. 3060 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Top