ന്യൂഡല്‍ഹി: നോക്കിയ 6 ന്റെ വില്‍പന ഇന്ത്യന്‍ വിപണിയില്‍ ആരംഭിച്ചു. ആമസോണില്‍ പത്ത് ലക്ഷത്തോളം പേരാണ് ഫോണിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആമസോണില്‍ നിന്നും ഫോണ്‍ വാങ്ങണമെങ്കില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആമസോണ്‍ പ്രത്യേകം ഓഫറുകളും നല്‍കുന്നുണ്ട്.
അലൂമിനിയം യുനിബോഡി ഡിസൈനിലുള്ള നോക്കിയ 6ന് ഡോള്‍ബി അറ്റ്‌മോസ് ഓഡിയോയുടെ ഡ്യുവല്‍ സ്പീക്കറുകള്‍, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080×1920 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 എസ് ഓസി ചിപ്‌സെറ്റും 3 ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്.
128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എസ്ഡി കാര്‍ഡ് സൗകര്യവുമുണ്ട്. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുന്നത്.
ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷോടുകൂടിയ 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും. 8 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും നോക്കിയ 6നുണ്ട്.
3000 mAhന്റേതാണ് ബാറ്ററി, 4ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എഫ്എം റേഡിയോ, എന്‍എഫ്‌സി, മൈക്രോ യുഎസ്ബി, 3.5 മി. ഓഡിയോ ജാക്ക് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ആക്‌സിലറോ മീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോ സ്‌കോപ്, മാഗ്‌നെറ്റോ മീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഈ ഫോണിന്റെ പ്രത്യേകതകളാണ്.