ഏഴ് ക്യാമറയുള്ള ‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ ഉടന്‍ വിപണിയിലെത്തും. പുതിയ മോഡലിന് അഞ്ചു പിന്‍ ക്യാമറകളും, മുന്‍പില്‍ രണ്ട് ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് സൂചന. മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്‌ളാഷും അടങ്ങുന്നതാണ് പുതിയ ഐഡിയ സ്മാര്‍ട്ട്‌ഫോണ്‍. നോക്കിയ 9 പ്യൂവര്‍ വ്യൂ വിപണിയിലെത്തിയാല്‍ ലോകത്തെ ആദ്യത്തെ അഞ്ചു ക്യാമറ സെറ്റ്അപ് ആയിരിക്കുമിത്.
5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്‌പ്ലേ പാനലോട് കൂടിയാകും നോക്കിയ 9 പ്യുര്‍വിന്റേത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി ബന്ധപ്പെടുത്തിയാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. രണ്ട് പതിപ്പില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജും, 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജിലും ഫോണില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടിയതാണ് നോക്കിയ 9 പ്യുര്‍വ്യൂ എത്തുന്നത്. പിന്നിലെ അഞ്ച് ക്യാമറകള്‍ കൂടാതെ മികച്ച സെല്‍ഫികള്‍ക്കായി ഫോണിന്റെ മുന്‍പില്‍ ഡ്യൂവല്‍ ക്യാമറകളും നല്‍കിയിട്ടുണ്ട്.
ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്ന കൃത്യമായ വിവരം ലഭ്യമല്ല. ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്‌സൈറ്റായ ‘നോക്കിയ അന്യൂ’ റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.