ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ പുതിയ ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ

Nokia

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ. നോക്കിയ2, നോക്കിയ 3 തുടങ്ങിയ 4ജി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക. എയര്‍ടെല്‍ സിം സഹിതം ലഭിക്കുന്ന ഈ നോക്കിയ 4ജി ഫോണില്‍ 169 രൂപയ്ക്ക് ആദ്യം റീ ചാര്‍ജ്ജ് ചെയ്താല്‍ ഓഫര്‍ ലഭ്യമാകും.

ഒരു ജിബി വീതം 4ജി ഡാറ്റ ദിവസവും ലഭിക്കുന്ന പാക്കേജില്‍ ആദ്യത്തെ 18മാസത്തിനുള്ളില്‍ 3500രൂപയ്ക്ക് ചെയ്യുന്നവര്‍ക്ക് ആദ്യ ഗഡുവായി 500രൂപയും ലഭിക്കും. പിന്നീടുള്ള 18 മാസവും 3500 രൂപയ്ക്ക് റീ ചാര്‍ജ്ജ് ചെയ്യേണ്ടതാണ് 1500രൂപ അപ്പോള്‍ തിരികെ ലഭിക്കുകയും ചെയ്യും.

Top