ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി വേഗത കൈവരിച്ചുവെന്ന് നോക്കിയ

Nokia

ഹെല്‍സിങ്കി: ടെക്‌സസിലെ ഡല്ലാസിലെ ഓവര്‍-ദി-എയര്‍ ശൃംഖലയില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി വേഗത കൈവരിച്ചുവെന്ന് നോക്കിയ. കമ്പനിയുടെ വാണിജ്യ 5 ജി സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവ ഉപയോഗിച്ച് നടത്തിയ ടെസ്റ്റുകളില്‍ 5ജി വേഗത 4.7 ജിബിപിഎസില്‍ എത്തിയെന്ന് നോക്കിയ പറഞ്ഞു.

കമ്പനി ടെസ്റ്റുകള്‍ക്കായി 800 മെഗാ ഹെര്‍ട്‌സ് വാണിജ്യ മില്ലിമീറ്റര്‍ വേവ് 5ജി സ്‌പെക്ട്രവും ഡ്യുവല്‍ കണക്റ്റിവിറ്റി സംവിധാനവും ഉപയോഗിച്ചു. 5ജി, എല്‍ടിഇ നെറ്റ്‌വര്‍ക്കുകളിലേക്ക് ഒരേസമയം കണക്റ്റുചെയ്യാനും ഈ രണ്ട് എയര്‍-ഇന്റര്‍ഫേസ് സാങ്കേതികവിദ്യകളിലുടനീളം ഡാറ്റ കൈമാറാനും സ്വീകരിക്കാനും ഇഎന്‍-ഡിസിയിലൂടെ ഉപകരണങ്ങള്‍ക്ക് സാധിക്കുന്നു.

ക്ലൗഡ് അധിഷ്ഠിത 5ജി , ക്ലാസിക് ബേസ്ബാന്‍ഡ് കോണ്‍ഫിഗറേഷന്‍ എന്നിവയില്‍ ഇവയ്ക്ക് വേഗത കൈവരിക്കാനായി. മാത്രമല്ല പ്രധാന യുഎസ് സേവനദാതാക്കളുടെ വാണിജ്യ നെറ്റ്‌വര്‍ക്കുകളില്‍ വിന്യസിച്ചിരിക്കുന്ന ബേസ് സ്റ്റേഷന്‍ ഉപകരണങ്ങളിലും ടെസ്റ്റ് നടത്തി. ”യുഎസിലെ 5 ജി സേവനങ്ങളുടെ വികസനത്തിലെ സുപ്രധാനവുമായ നാഴികക്കല്ലാണ് ഇത്, പ്രത്യേകിച്ചും കണക്റ്റിവിറ്റിയും ക്ഷമതയും വളരെ നിര്‍ണായകമായ ഒരു സമയത്ത്.” നോക്കിയയുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് ടോമി യുട്ടോ പ്രസ്താവനയില്‍ പറഞ്ഞു.

Top