നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ കാത്തിരിപ്പിലാണ്.
നിരവധി ഊഹാപോഹങ്ങള്‍ക്കിടെ നോക്കിയയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പുതിയ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഡി1സി എന്ന പേരില്‍ രണ്ടു വേരിയന്റുകളിലായാണ് പുതിയ നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ എത്തുക.
അടുത്ത വര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ പുതിയ ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കും. നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളെ കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു.
നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ സംബന്ധിച്ച് സിഇഒ രാജീവ് സുരിയും വ്യക്തത നല്‍കിയിട്ടുണ്ട്.
ഡി1സി എന്ന ഇടത്തരം വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ പ്രിയതാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2 ജിബി, 3 ജിബി റാം, 1.4GHz പ്രൊസസര്‍, ആന്‍ഡ്രോയിഡ് 7.0 നൂഗട്ട് തുടങ്ങി വളരെ കുറച്ച് വിശദാംശങ്ങള്‍ മാത്രമേ ഡി1സിയുടെ പുറത്തായിട്ടുള്ളൂ.
ഡി1സിക്ക് സിംഗിള്‍ കോറില്‍ 656ഉം മള്‍ട്ടി കോറില്‍ 3120ഉമാണ് ഗീക്ക്‌ബെഞ്ച് നല്‍കുന്ന സ്‌കോര്‍. 5, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയുള്ള രണ്ടു വേരിയന്റ് ഹാന്‍ഡ്‌സെറ്റുകളാണ് പുറത്തിറങ്ങുന്നത്.
16 ജിബി സ്റ്റോറേജുള്ള ഹാന്‍ഡ്‌സെറ്റില്‍ 13, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ ഉണ്ടായിരിക്കും. സെല്‍ഫി ക്യാമറ എട്ടു മെഗാപിക്‌സലായിരിക്കും.
ഒരുകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ അതികായരായിരുന്ന നോക്കിയയുടെ തിരിച്ചുവരവ് മോഡലുകള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇതിനിടെ നോക്കിയ പുറത്തിറക്കിയ ആന്‍ഡ്രോയിഡിലുള്ള എന്‍1 ടാബ്ലെറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന രണ്ടു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ നോക്കിയക്ക് വലിയ പ്രതീക്ഷയാണുള്ളത്.
അതുകൊണ്ടുതന്നെ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്നതിന് മുന്‍പായി ഫീച്ചറുകള്‍ സംബന്ധിച്ച് യാതൊരു വിവരവും ഔദ്യോഗികമായി നോക്കിയ പുറത്തുവിട്ടിട്ടില്ല.